Monday, October 26, 2009

പഴശ്ശിരാജ:ഒരു വ്യാജ സീഡി പ്രേക്ഷകന്റെ റിവ്യൂ !




ഇതിപ്പൊ റിവ്യൂന്റെ കാലമാണല്ലൊ. പഴശ്ശിരാജയുടെ റിവ്യൂകള്‍ വളരെയധികം വന്നു. അതെല്ലാം വായിച്ചു.
വായിച്ച് വായിച്ച് എനിക്കുമതിനെക്കുറിച്ചൊരു റിവ്യൂ എഴുതണമെന്ന് ആഗ്രഹം മൂത്തു. പടമാണെങ്കില്‍ കണ്ടതുമില്ല. പടം കാണാതെയും റിവ്യൂ എഴുതാമെന്നാണ് വടക്കേലെ ചങ്കരന്‍ പറയുന്നത്. തെങ്ങു കയറി നടക്കുന്ന അവനിതൊക്കെ എങ്ങനറിയുന്നു. അവന്റെയൊക്കെയൊരു സമയം. താഴെ നിന്നു തേങ്ങ പറിക്കുന്ന യന്ത്രം നമ്മടെ പിള്ളാരൊന്നു കണ്ടുപിടിച്ചോട്ടെ, ഇവനൊക്കെ കുത്തിയിരുന്നു വക്കെണ്ണും.

ആ അതുപോട്ടെ നമക്കു റിവ്യുവിലേക്ക് തിരിച്ചുവരാം.റിവ്യു എഴുതണമെങ്കില്‍ സിനിമ കാണണം,പക്ഷെങ്കി തീയേറ്ററില്‍ പോയി സിനിമ കാണുകാന്നൊക്കെപ്പറഞ്ഞാ വല്യ ബുദ്ധിമുട്ടാണല്ലൊ എന്നിങ്ങനാലോചിച്ചോണ്ടിരുന്നപ്പോഴാണ് തിരുവനന്തോരത്തൂന്ന് ചെറുക്കന്‍ വിളിക്കുന്നത്.

“അണ്ണാ സാധനം കിട്ടി”. പഴശ്ശിയെക്കിട്ടി. നല്ല ഉഗ്രന്‍ വ്യാജനാ.ഇപ്പൊ എറങ്ങിയതെയുള്ളൂ .
“നല്ല പിടിച്ചുപറിയാ”.....

പെട്ടന്ന് കൊണ്ടുവാടാ ചെര്‍ക്കാ.. ആദ്യം എനിക്കൊന്നു കാണണം,അതുകഴിഞ്ഞേ കടേല് വക്കുന്നൊള്ളു.

വരുന്നണ്ണാ വരുന്ന്... കൊല്ലത്ത് രണ്ടു കടേക്കൊടുക്കാനൊണ്ട്, അതുകഴിഞ്ഞാ നേരെ പത്തനംതിട്ടക്കാ. ഇന്ന് വയ്യുന്നേരവാവുമ്പളേക്ക് തരാം.

ശെരി ശെരി വേഗമാട്ടടെ..

ചെര്‍ക്കന്‍ വാക്കു പാലിച്ചു .വയ്യിട്ടു സാധനം കിട്ടി.
ഉടവാളേറ്റുവാങ്ങുന്നപോലെ ഭക്തിപുരസരം വ്യാജ സീഡിയേറ്റുവാങ്ങുമ്പൊ ദേശാഭിമാനംകൊണ്ട് രക്തം തിളച്ചു,രോമാഞ്ചമുണ്ടായി.

സീഡിയിട്ടശേഷം ആസ്വാദകന്റെ കുപ്പായം വലിച്ചൂരി ചുരുട്ടിക്കൂട്ടി ഒരു മൂലക്കോട്ടെറിഞ്ഞു. എന്നിട്ടു വിമര്‍ശ്ശകന്റെ ലങ്കോട്ടി കെട്ടി, പുരികം വളച്ച് ,ചുണ്ട് കോട്ടി മുഖത്തൊരു പുശ്ചഭാവം വരുത്തി.

സിനിമ തുടങ്ങി. ആകെപ്പാടെ ഒരു ഇരുട്ട്. ഇതാന്നോടെ മലയാളത്തിന്റെ ലോക സിനിമ. മൊത്തമിരുട്ടാണല്ലൊ?

പടം ആകെമൊത്തം വല്ല്യ കൊഴപ്പമില്ലെന്നാണു തോന്നുന്നെ.
പക്ഷെ ലോകോത്തരനിലവാരമെന്നൊക്കെപ്പറയുന്നത് ചുമ്മാ..
പേരെഴുതിക്കാണിക്കുന്നിടം തൊട്ടെ ഭയങ്കര ‍ആട്ടം ഫീല്‍ ചെയ്യുന്നുണ്ടാരുന്നു. ഞാ‍നാണെങ്കിലിന്നു പച്ചക്കാണ് താനും ; അപ്പൊപ്പിന്നെ സിനിമേടെ കുഴപ്പം തന്നെ.

ക്യമറ തീരെപ്പോര.... സിനിമ കാണാന്‍ വന്നോന്മാരുടെയൊക്കെ തലകള്‍ കാണാം.
ഇതാണോ റസൂല്‍ പൂക്കുട്ടി കൈവച്ച ശബ്ദമിശ്രണം. നിറയെ കൂക്കുവിളികളും കയ്യടി ശബ്ദങ്ങളും മാത്രമേ ഉള്ളല്ലൊ. അതും പോരാഞ്ഞ് ശബ്ദത്തിന് നല്ല വലിച്ചില് . സംഭാഷണോം ,ആക്ഷനും ഒക്കെക്കഴിഞ്ഞ് അല്‍പ്പസമയത്തിനു ശേഷമാണ് ശബ്ദം വരുന്നതും . ഇതിനാണൊ പൂക്കുട്ടി ബോംബേല്‍ പോയതും, കൊല്ലന്റെ ആലയില്‍ കുത്തിയിരുന്നതുമൊക്കെ.

ഹാ കനിഹ കൊള്ളാം. യെവടെ അഭിനയം വല്ല്യ ഗുണമില്ലാരുന്നെന്നാണല്ലൊ എല്ലാരും പറഞ്ഞതെന്ന് സിനിമ കഴിഞ്ഞപ്പഴാ ഓര്‍ത്തെ. നേരത്തെയോര്‍ത്തിരുന്നെങ്കില് ‘അഭിനയൊം’ കൂടിയൊന്ന് ശ്രദ്ധിക്കാരുന്നു.

പത്മപ്രിയ ത്രസിപ്പിച്ചു കളഞ്ഞ്. പക്ഷെ എന്നാ ചെയ്യാനാ.. ക്യാമറെം ,ലൈറ്റുമൊന്നും പോരാഞ്ഞോണ്ട് അത്രക്കങ്ങോട്ടെറിച്ചില്ല.
ഏതവനെയാടാ തീയറ്റെറില്‍ പടമ്പിടിക്കാന്‍ വിട്ടതു?
ഈ അണ്ണന്മാരെല്ലാരുകൂടി എന്തിനാണീങ്ങനെ വായുവില്‍ പറന്നുകളിക്കുന്നതെന്നു മനസിലായില്ല. മൌഗ്ലിക്കു പഠിക്കുന്നോ!!!

കഥ മുറ്റാരുന്നു.
അതിനിതു കഥയല്ലല്ലൊ സംഭവമല്ലെ?
അതെ പക്ഷെ തിരക്കഥയൊണ്ടല്ലൊ തിരക്കഥ. അത് എം.ടി. തെമറിക്കളഞ്ഞ്.
ശരത്ത് കുമാറു മാത്രമല്ലടെ മമ്മൂട്ടിയും തഹര്‍ത്ത്. പക്ഷെങ്കി നമ്മളത് കണ്ട ഭാവം നടിക്കുകേല, കാരണം നമ്മളു മറ്റേയള്‍ടെ ഫാനാണല്ലൊ.
ആ പുഛഭാവം അല്‍പ്പം കൂടി കൂട്ടി.

അവസാനത്തെ അടീം, വെടിം ,പടക്കൊം എല്ലാങ്കുടെന്തൊ അത്രക്കങ്ങോട്ടു ദഹിച്ചില്ല. എന്നാലും സാരമില്ല മുപ്പതു രൂപായടെ വ്യാജസീഡി എങ്ങും സ്റ്റക്കായി ചതിച്ചില്ല. നാ‍ളെത്തൊട്ട് കടേല് വച്ച് മൊതലാക്കുവേം ചെയ്യാം.

ഹൊ... എത്രദിവസമായിട്ടു വിചാരിക്കുന്ന കാര്യമാ പഴശ്ശിരാജാക്കൊരു റിവ്യു എഴുതണമെന്ന്.അവസാനം ഇത്രയേലും നടന്നല്ലൊ അതുമതി. ഇനി പഴയ ആസ്വാദകന്റെ ഉടുപ്പ് തട്ടിക്കൊടഞ്ഞെടുത്തൊന്നിടണം ,എന്നിട്ടുവേണം ആ സിനിമ ഒന്നൂടെക്കാണാന്‍. ഹല്ല പിന്നെ...





10 comments:

ഞാന്‍ ആചാര്യന്‍ said...

ഹഹഹഹഹഹഹഹഹ

Anil cheleri kumaran said...

സംഗതി കലക്കീറ്റ്ണ്ട്.

ഘടോല്‍കചന്‍ said...

റിവ്യൂന്റെ സീസണല്ലെ ഇത്. അതുകൊണ്ട് ചുമ്മാ ഒരോളത്തിന് താങ്ങിയതാണ്.അല്ലാതെ എന്റെ കയ്യില്‍ വ്യാജ സീഡിയൊന്നുമില്ലേ.
ആരെയും വിളിച്ച് റെയ്ഡിനൊന്നും വിട്ടുകളയല്ലെ :)

ഏറനാടന്‍ said...

ബൂലോകത്ത് മമ്മൂട്ടീം വിലസിക്കറങ്ങി നടപ്പൊണ്ട്. അദ്ധേഹം ഇത് കണ്ടാല്‍ ഉറപ്പാണേയ് ഘടോല്‍ക്കച്ചന്‍ ധൃഷ്ടധ്യു‌മ്നന്‍ ആകും!!

അരുണ്‍ കരിമുട്ടം said...

വ്യത്യസ്തമായ റിവ്യു!!

Anonymous said...

ThakaRththu...!
vyaaja CD ...
http://www.epathram.com/cinema/2009/10/blog-post.shtml

Anonymous said...

“പഴശ്ശി രാജാ”

http://www.epathram.com/cinema/2009/10/blog-post.shtml

അഞ്ചല്‍ക്കാരന്‍ said...

ബൂലോഗത്തില്‍ അവതരിച്ച ഒരു “കേരള വര്‍മ്മ പഴശ്ശി രാജ” റിവ്യൂ സിഡി കണ്ടെഴുതിയ പോലെയാണ് ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നുന്നത്.

സംഗതി കൊള്ളേണ്ടിടത്ത് കൊണ്ടു!

മഞ്ഞു തോട്ടക്കാരന്‍ said...

"ഞാ‍നാണെങ്കിലിന്നു പച്ചക്കാണ് താനും ; അപ്പൊപ്പിന്നെ സിനിമേടെ കുഴപ്പം തന്നെ." കൊള്ളാം :)

krish | കൃഷ് said...

ഈ റിവ്യൂ ആണ്‌ ശരിക്കും കലക്കിയത്‌.

:)