Monday, April 14, 2008

ഒരന്യായ കവിത, "അണ്ഡകടാഹത്തിന്റെ ആഴമളക്കുന്നവര്‍"



ബൂലോഗത്തിലെ ഒരു പുതുമുഖമാണ്‌ മിസ് ദാക്ഷായണി .ദാക്ഷായണിയുടെ ഒരു കിടിലന്‍ പോസ്റ്റും അതിനു ലഭിച്ച കിടുകിടിലന്‍ കമന്റുകളും ചുവടെ ചേര്ക്കുന്നു.........
അണ്ഡകടാഹത്തിന്റെ ആഴമളക്കുന്നവര്‍


അന്ധകാരത്തിന്റെ ഇടനാഴിയില്‍ നിശബ്ദതയുടെ കാലൊച്ച .
ആര്‍ത്തനാദം മുഴങ്ങി ,ആഗോളതാപം കൂടി,
കുത്തകകള്‍ നാടു വാണു ,അധികാരിവര്‍ഗ്ഗം കുത്തിയിരുന്ന് മുച്ചീട്ടു കളിച്ചു .
ആഗോളവല്‍ക്കരണത്തില്‍ ചവിട്ടി ജനകോടികള്‍ തെന്നിവീണു.
മൗലികതയുടെ ഭാരം പേറിയ ആത്മാവ്‌ പേടിച്ചു പനിച്ചു കിടന്നു.
നിഷ്കളങ്കരാം പിഞ്ചുപൈതങ്ങളെ നോക്കി കാലം കണ്ണുരുട്ടി.
അന്ധകാരത്തില്‍ നിന്നുതിര്‍ന്ന അഗ്നിസ്ഫുലിംഗങ്ങളില്‍ ,
കപടതയുടെ മൂടുപടം ഇളകിവീണു പണ്ടാരമങ്ങി.
പ്രത്യയശാസ്ത്രങ്ങള്‍ക്കും ചിക്കന്‍ ഗുനിയയോ,പറയൂ നിയമജ്ഞരേ നിങ്ങള്‍.
‍ആള്‍ക്കൂട്ടത്തിലേകാന്തത തോന്നിത്തുടങ്ങി,ഇനി മേലനങ്ങിപ്പണിയെടുക്കാം.



posted by ദാക്ഷായണി at 6:30PM on Apr 2, 2008, 138 comments


കമന്റാനന്ദന്‍ said...

:)

April 2, 2008 6:31 PM

.........................................................................................

അഭിപ്രായന്‍ said...

നല്ല ആഴമുള്ള കവിത .

April 2, 2008 6:44 PM

.........................................................................................

ബാല്യകാല വര്‍മ്മ said...

ദാക്ഷായണീ കൊള്ളാം ...നല്ല വരികള് , ‍ഇതു വായിച്ചപ്പോള്‍ എനിക്കെന്റെ ബാല്യകാലം ഓര്‍മ്മവന്നു... :)

April 2, 2008 6:47 PM

.........................................................................................

ബ്ലോഗ്ഗു said...

നല്ല കവിത,

ബാല്യകാല വര്‍മ്മ പറഞ്ഞതുപോലെ എനിക്കും എന്റെ ബാല്യകാല ഓര്‍മ്മകള്‍ തികട്ടിവരുന്നു.

ദാക്ഷായണി കരയിച്ചുകളഞ്ഞു..

April 2, 2008 6:50 PM

...........................................................................................

ബ്ലോഗേഷ്‌ കുമാര്‍ said...

കവിതയുടെ അന്തസത്ത ഉള്‍ക്കോള്ളുന്ന ചിത്രം.കവിതയും ചിത്രവും ഇഷ്ടമായി.

ആശംസകള്‍..

April 2, 2008 7:13 PM

............................................................................................

കമന്റേന്ദ്രന്‍ തൂത്തുക്കുടി said...

കവിത കൊള്ളാം... എന്തൊരു അച്ചരസ്ഫുഡദ ..... ;)

April 2, 2008 7:25 PM

..............................................................................................

ബ്ലോഗിണിത്തമ്പുരാട്ടി said...

കൊള്ളാം ശകതമായ വരികള്‍..കട്ടി അല്‍പം കുറക്കാമയിരുന്നില്ലെ എന്നൊരു സംശയം ?

ഞാന്‍ നാലുവട്ടം വായിച്ചു....

April 2, 2008 8:10 PM

.....................................................................................
പൂവാലന്‍ said...

കവിതയെയും ചിത്രത്തേക്കാളും എനിക്കിഷ്ടമായത് അതെഴുതിയ കരങ്ങളെയാണ്.... ;)
April 2, 2008 8:19 PM

.....................................................................................

പരസ്യക്കാരന്‍ said...

ഞാനുമൊരു ബ്ളോഗ് തുടങ്ങി..നോക്കാനും കമന്റാനും മറക്കരുത്..

enthanennenikkumariyilla.blogspot.com

April 2, 2008 8:40 PM

......................................................................................

പാഷാണത്തില്‍ കൃമി said...

ദാക്ഷായണി കലക്കിയല്ലോ !!!!!! :) :)

April 2, 2008 8:50 PM

.................................................................................

ദാക്ഷായണി said...

കമന്റാനന്ദന്‍ , :)

അഭിപ്രായന്‍ , വന്നതിനും കമന്റിയതിനും നന്ദി..

ബാല്യകാല വര്‍മ്മ, നന്ദി, ആശയം അതേപടി മനസിലാക്കിയല്ലോ...

ബ്ലോഗ്ഗു ,ചില ഓര്‍മ്മകള്‍ അങ്ങനെയാണ് ഇടക്കിടെ തികട്ടി വരും, ഇതുവഴി വന്നതിനു നന്ദി.

ബ്ലോഗേഷ്‌ കുമാര്‍ , നന്ദി

കമന്റേന്ദ്രന്‍ തൂത്തുക്കുടി , മലയാളം തീരെ വശമില്ലന്നു തോന്നുന്നല്ലൊ, അഭിപ്രായത്തിന് നന്ദി.

ബ്ലോഗിണിത്തമ്പുരാട്ടി ,അടുത്ത കവിത അല്പം ലഘുവാക്കാന്‍ ശ്രമിക്കാം, നന്ദി.

പൂവാലന്‍, അത്രക്കു വേണോ...

പരസ്യക്കാരന്‍ , താ‍ങ്കള്‍ ദയവായി എന്റെ ബ്ലോഗില്‍ പരസ്യം പതിക്കരുത്.എനിക്കു തോന്നുമ്പോള്‍ ഞാന്‍ വന്ന് താങ്കളുടെ പോസ്റ്റ് വായിച്ചോളാം..

പാഷാണത്തില്‍ കൃമി, അതു മൂന്നുമാ‍സം മുന്‍പത്തെ കാര്യമല്ലെ...എങ്ങനെ അറിഞ്ഞു?

April 2, 2008 9:30 PM

...............................................................................................

.


.


.

6 comments:

Anonymous said...

ഘടോല്‍കചാ... ക്യാ ബാത് ഹൈ..... ഹി ഹി ഹി!

മൂര്‍ത്തി said...

:)ഇതൊരു അന്ന്യായചെയ്ത്തായിപ്പോയല്ലോ ഘടോള്‍....ക്രാഫ്ടിലെ ഈ പുതിയ പരീക്ഷണം കൊള്ളാം..കമന്റ് പോസ്റ്റിനു പൂരകമാണ് എന്ന തിയറി അനുസരിച്ച് എഴുത്തുകാരനു തന്നെ ആവശ്യമുള്ള കമന്റിട്ട് പോസ്റ്റ് കൊഴുപ്പിക്കാം അല്ലേ?

Unknown said...

എന്തരപ്പി ഇത്

Rare Rose said...

ഈശ്വരാ..അണ്ഡ‍കടാഹത്തിനു ഇത്രക്കും ആഴമുണ്ടെന്നു ഇപ്പോഴാ മനസിലായേ..കമന്റുകളുടെ ആഴം ഭീകരം...ഹി..ഹി..പുതിയ പരീക്ഷണം തകര്‍ത്തു..:)

Anonymous said...

ദാക്ഷായണീടെ ഒരു ഭാഗ്യേ.......

തോന്ന്യാസി said...

അങ്ങ് വെറും ഘടോല്‍കചനല്ല......ഒരു സംഭവമാണ്.......