Tuesday, April 22, 2008

നാല്‍പ്പത്‌ ലക്ഷം രൂപേടെ ഫ്ലാറ്റ്‌

റിയാലിറ്റി ഷോ കഴിഞ്ഞു...

ഇനി സമ്മാനദാനം... ..

സമ്മാനം കൊടുക്കാന്‍ കോണ്‍ഫിഡന്റ്‌ ഇല്ലാത്ത ഗ്രൂപ്പിന്റെ കോന്‍ഫിഡെന്റ്‌ ഉള്ള ചെയര്‍മാന്‍ എത്തി....
ആദ്യം തന്നെ ഒരു ലഘു പ്രസംഗം എന്തു കൊണ്ടാണ്‌ ഞങ്ങള്‍ 40 ലക്ഷം രൂപയുടെ ഫ്ലാറ്റ്‌ വെറുതെ സമ്മാനമായി കൊടുക്കുന്നത്‌ എന്നതിനെപ്പറ്റി.....

അടുത്തതായി സമ്മാനദാനച്ചടങ്ങ് നടക്കുന്നു, കയ്യടി ,ബഹളം ,കരച്ചില്‍ ,പിഴിച്ചില്‍ etc ......
ഇനി വിജയികെന്തെങ്കിലും പറയാനുണ്ടോ എന്നു നോക്കാം...

വിജയി: എനിക്ക്‌ പറയാനൊന്നുമില്ല ,പക്ഷെ ഒരു കാര്യം ചോദിക്കാനുണ്ട്‌..അതും ഇദ്ദേഹത്തൊട്‌... ഈ ഫ്ലാറ്റ്‌ തന്ന ചേട്ടനോട്‌..

അല്ലാ... ഈ 40 ലക്ഷം രൂപ വിലയുള്ള ഫ്ലാറ്റ്‌ നിങ്ങളു സമ്മാനമായി തന്നല്ലൊ.. സത്യത്തില്‍ ഈ ഫ്ലാറ്റ്‌ വല്ല സ്ഥലം കയ്യേറി നിര്‍മ്മിച്ചതുമാണോ? ചുമ്മാ സമ്മാനമായിട്ടു തന്നോണ്ട്‌ ചോയിച്ചതാ...

ഓള്ളതെല്ലാം വിറ്റിട്ടാ , ഒരു കൊല്ലത്തോളം നീണ്ട ഈ പരിപാടീല്‍ പങ്കെടുത്തത്‌..പിന്നെ പാട്ടിനൊപ്പം ഇവരവതരിപ്പിക്കാന്‍ പറഞ്ഞ കൂത്തിനും ,കൂടിയാട്ടത്തിനും ,കോപ്രായത്തിനും വേണ്ടി വാങ്ങിയ തുണീകള്‍ക്കും മറ്റു വഹകള്‍ക്കും എല്ലാം കൂടി വേറെയും കുറെ തുക ചെലവായി...
ഇപ്പൊ ഒണ്ടാരുന്ന വീടു വിറ്റിട്ടാ ഈ ചെലവെല്ലാം നടത്തിയത്...

ഇനി ഒരു ദിവസം നേരം വെളുക്കുമ്പൊ നമ്മടെ മാമന്‍, ഇത് അനധികൃത ഭൂമി കയ്യേറ്റം ചെയ്തുണ്ടാക്കീതാന്നും പറഞ്ഞ് ബുള്‍ഡോസറും കൊണ്ട്‌ പൊളിക്കനെങ്ങാണും വന്നാല്‍ ഞങ്ങളുടെ കാര്യം കഷ്ടത്തിലാകും..... മാറിക്കൊടുക്കാന്‍ വേറെ വീടില്ലേ !!!


ഓ.ടോ. യാരെങ്കിലും യാരിക്കെങ്കിലും എന്തരേലും കൊടുക്കട്ടെടെ അതിന് നിനക്കെന്താണിത്ര കലിപ്പുകള് ? ചുമ്മാ ഇതും കണ്ടോണ്ടിരുന്ന് സമയം കളയാതെ പോയി പണിയെടുക്കടെ പണി.....

6 comments:

കുഞ്ഞന്‍ said...

ഫ്ലാറ്റു മുതലാളി പറഞ്ഞതു കേട്ടുകാണുമല്ലോ, കാണിക്കയിട്ടതുപോലെയാണ് അവര്‍ ഫ്ലാറ്റ് കൊടുക്കുന്നതിനെപ്പറ്റി പറഞ്ഞത്. കാണിക്കവഞ്ചിയില്‍ എടുക്കാത്ത നോട്ട് സമര്‍പ്പിച്ചാലും ദേവനൊ ദേവിയൊ പരിഭവം പറയാറില്ല.


ഘടോല്‍ക്കചന്‍ പറഞ്ഞത് ചിന്താവിഷയം..!

ബാജി ഓടംവേലി said...
This comment has been removed by the author.
ബാജി ഓടംവേലി said...

നല്ല കോണ്‍ഫിഡന്റുള്ള ചിന്ത....

നിരക്ഷരന്‍ said...

:)

സംഭ്രമജനകന്‍ said...

പണ്ടേ പാട്ടു പാടാനോ , ക്രിക്കറ്റ് കളിക്കന്നോ പോയാല്‍ മതി ആയിരുന്നു !! സ്കൂള്‍ ഇല്‍ ഒക്കെ പോയി വെറുതെ സമയം കളഞ്ഞു :-) സംഗീതത്തില്‍ നല്ല വാസന ഉണ്ടായിരുന്നു , പക്ഷെ അന്നൊന്നും reality show ഇല്ലായിരുന്നു . reality show തുടങ്ങിയപ്പോള്‍ ഇങ്ങു സായിപ്പിന്റെ നാട്ടിലും ആയി പോയി

കണ്ണൂസ്‌ said...

ഫലം പ്രഖ്യാപിച്ച് രണ്ട് മിനിറ്റിനുള്ളില്‍ പയ്യന്‌ ഫ്ലാറ്റിന്റെ രേഖകള്‍ കൊടുക്കുന്നതു കണ്ടപ്പോള്‍ വെറുതേ ഓര്‍ത്തു - ഇവന്‍ ജയിക്കുമെന്ന് നേരത്തെ തീരുമാനിച്ച് പേരൊക്കെ എഴുതി വെച്ചിരിക്കുമോ സെയ്‌ല്‍ ഡീഡില്‍ എന്ന്. അതോ ഇനി എടുത്താല്‍ പൊങ്ങാത്ത താക്കോല്‍ കൊടുക്കുന്ന പോലെ പ്രതീകാത്മക രേഖ ആയിരുന്നോ ആവോ?