Friday, October 28, 2011

ആന്‍ഡ്രോയിഡ് ഫോണില്‍ മലയാളം പത്രങ്ങള്‍ വായിക്കാന്‍ ‍.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ മലയാളം പത്രങ്ങള്‍ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വായിക്കുവാന്‍ കഴിയും. ഇതിനായി ഏതാനും ആപ്ളിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

News Hunt ആണ് ഒരു അതിലൊരു ആപ്ളിക്കേഷന്‍ ‍. ഇതുപയോഗിച്ച് വിവിധ ഭാഷകളിലുള്ള ഇന്‍ഡ്യന്‍ പത്രങ്ങള്‍ വായിക്കാന്‍ സാധിക്കും. ഇന്‍ഗ്ളീഷ്, ഹിന്ദി,മലയാളം,തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലുള്ള പ്രധാന പത്രങ്ങളൊക്കെ തന്നെ News Hunt ന്റെ ടെമ്പ്ലേറ്റിലൂടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാകും.

മാതൃഭൂമി ,മനോരമ,മാധ്യമം,മംഗളം തുടങ്ങിയവയാണ് ഇതില്‍ ലഭ്യമായ പ്രധാന മലയാളം പത്രങ്ങള്‍ .


ഈ പത്രങ്ങളെല്ലാം തന്നെ നേരിട്ട് അവയുടെ സൈറ്റിലൂടെയല്ലാതെ News Hunt ന്റെ ടെമ്പ്ലേറ്റിലൂടെയാണ് ലഭ്യമാക്കുന്നതെന്നതിനാല്‍ ഫോണ്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണ്ട ആവശ്യം വരുന്നില്ല.


News Hunt ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.


ഇനി നേരിട്ടു പത്രം വായിക്കണമെങ്കില്‍ മനോരമയുടെ ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ ലഭ്യമാണ്.
ഇത് നേരിട്ട് മനോരമ യുടെ സൈറ്റില്‍നിന്ന് മനോരമ ടെമ്പ്ലേറ്റില്‍ തന്നെ വാര്‍ത്തകള്‍ എത്തിച്ചുതരും.
ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.


മറ്റു പത്രങ്ങള്‍ക്കൊന്നും ആപ്ളിക്കേഷനുകള്‍ മാര്‍ക്കറ്റില്‍ ഉള്ളതായി തോന്നുന്നില്ല. എങ്കിലും വര്‍ധിച്ചുവരുന്ന ആന്‍ഡ്രോയിഡ് ഉപയോഗം കണക്കിലെടുക്കുമ്പോള്‍ ഉടന്‍ തന്നേ കൂടുതല്‍ ആപ്ളിക്കേഷനുകള്‍ ലഭ്യമാകും എന്നു കരുതാം.


കുറിപ്പ്:- ഈ ആപ്ളിക്കേഷനുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഫോണ്‍ GPRS മുഖേനയൊ Wi-Fi മുഖേനയൊ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യാന്‍ മറക്കരുത് :)


Saturday, October 15, 2011

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.
ഇതിനു മാത്രം ആര്‍ക്കും ഒരു പരാതിയും ഉണ്ടാവില്ല...! ഒരു പക്ഷെ ഈ സര്‍ക്കാര്‍ വന്നതിനു ശേഷം ഒരു വിവാദവും ഉണ്ടാക്കാതെ നടപ്പിലാക്കാന്‍ പോകുന്ന ഒരേഒരു കാര്യവും ഇതായിരിക്കും. അല്ല ഞാന്‍ പറഞ്ഞുവരുന്നത് മറ്റോന്നിനെക്കുറിച്ചുമല്ല, എം.എല്‍ .എ. മാരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ചാണ്.

ഇവരുടെ ശമ്പളം ഇരട്ടിയാക്കാനാണ് രാജേന്ദ്രബാബു കമ്മീഷന്റെ ശുപാര്‍ശ.ശുപാര്‍ശയുടെ ഒരു കുറവെയുള്ളാരുന്നു.
ആകെവരുമാനം 20,300 രൂപയില്‍ നിന്ന് 40,250 രൂപയാക്കണമെന്നാണ് ശുപാര്‍ശ. ഈ കമ്മീഷനു ഇങ്ങനെ ശുപാര്‍ശ ചെയ്യുന്നതിനു വല്ല കമ്മീഷനുമുണ്ടൊ ആവോ? സ്വന്തം ശമ്പളക്കാര്യം ചര്‍ച്ച ചെയ്യുമ്പോളെങ്കിലും എല്ലാ എം.എല്‍ .എ. മാരും നിയമസഭയിലെത്തുമെന്നു പ്രതീക്ഷിക്കാം.ശബ്ദവോട്ടോടെ പാസാക്കണമല്ലൊ.
ഇപ്പൊ സഭയും സ്തംഭിപ്പിച്ച് ഇറങ്ങിപ്പോകുന്നവരൊക്കെ അന്ന് അടങ്ങിയിരിക്കും. ഇതിനുമാത്രം ഭരണ പ്രതിപക്ഷ വ്യത്യാസവുമുണ്ടാവില്ല.


അല്ല സാറന്മാരെ അറിയാന്‍മേലാഞ്ഞിട്ട് ചോദിക്കുവാ ഞങ്ങളീ പൊതുജനത്തിനു തിരഞ്ഞേടുപ്പില്ലാത്തപ്പൊ ഒരു വിലയുമില്ലെ. തിര്‍ഞ്ഞെടുപ്പു സമയത്ത് വെളിക്കെ ചിരിച്ചുവന്നു വോട്ടുവാങ്ങി പോകുക പിന്നെ സഭയില്‍ കയ്യാങ്കളി, മിമിക്രി എന്നിവകാണിച്ച് ജനങ്ങളെ വിഡ്ഡികളാക്കി കാലം കഴിക്കുക. എന്നാണോവൊ ഇതിനൊരു മാറ്റമുണ്ടാകുക.
ഓരൊ ദിവസവും പുതിയ വിവാദങ്ങള്‍ കുത്തിപ്പൊക്കി ജനശ്രദ്ധ തിരിച്ചുവിട്ട് സ്വന്തം ഉത്തരവാദിത്വങ്ങള്‍ മറക്കുന്ന ഇവന്മാരെയൊക്കെ ഭരണപക്ഷ പ്രതിപക്ഷ ഭേദമില്ലാതെ ഒരു പാഠം പഠിപ്പിക്കാന്‍ നമമളൊക്കെ ഒന്നുചേര്‍ന്ന് എന്തെങ്കിലും വഴി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.