ആന്‍ഡ്രോയിഡ് ഫോണുകളില്‍ മലയാളം പത്രങ്ങള്‍ ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ വായിക്കുവാന്‍ കഴിയും. ഇതിനായി ഏതാനും ആപ്ളിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ലഭ്യമാണ്.
News Hunt ആണ് ഒരു അതിലൊരു ആപ്ളിക്കേഷന്‍ . ഇതുപയോഗിച്ച് വിവിധ ഭാഷകളിലുള്ള ഇന്‍ഡ്യന്‍ പത്രങ്ങള്‍ വായിക്കാന്‍ സാധിക്കും. ഇന്ഗ്ളീഷ്, ഹിന്ദി,മലയാളം,തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലുള്ള പ്രധാന പത്രങ്ങളൊക്കെ തന്നെ News Hunt ന്റെ ടെമ്പ്ലേറ്റിലൂടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാകും.
മാതൃഭൂമി ,മനോരമ,മാധ്യമം,മംഗളം തുടങ്ങിയവയാണ് ഇതില്‍ ലഭ്യമായ പ്രധാന മലയാളം പത്രങ്ങള്‍ .

ഈ പത്രങ്ങളെല്ലാം തന്നെ നേരിട്ട് അവയുടെ സൈറ്റിലൂടെയല്ലാതെ News Hunt ന്റെ ടെമ്പ്ലേറ്റിലൂടെയാണ് ലഭ്യമാക്കുന്നതെന്നതിനാല്‍ ഫോണ്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണ്ട ആവശ്യം വരുന്നില്ല.
News Hunt ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.
ഇനി നേരിട്ടു പത്രം വായിക്കണമെങ്കില്‍ മനോരമയുടെ ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ ലഭ്യമാണ്.
ഇത് നേരിട്ട് മനോരമ യുടെ സൈറ്റില്‍നിന്ന് മനോരമ ടെമ്പ്ലേറ്റില്‍ തന്നെ വാര്‍ത്തകള്‍ എത്തിച്ചുതരും.

ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.
മറ്റു പത്രങ്ങള്‍ക്കൊന്നും ആപ്ളിക്കേഷനുകള്‍ മാര്‍ക്കറ്റില്‍ ഉള്ളതായി തോന്നുന്നില്ല. എങ്കിലും വര്‍ധിച്ചുവരുന്ന ആന്‍ഡ്രോയിഡ് ഉപയോഗം കണക്കിലെടുക്കുമ്പോള്‍ ഉടന്‍ തന്നേ കൂടുതല്‍ ആപ്ളിക്കേഷനുകള്‍ ലഭ്യമാകും എന്നു കരുതാം.
കുറിപ്പ്:- ഈ ആപ്ളിക്കേഷനുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഫോണ്‍ GPRS മുഖേനയൊ Wi-Fi മുഖേനയൊ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യാന്‍ മറക്കരുത് :)