Saturday, August 1, 2009

മീറ്റും മീങ്കറീം ....അച്ചായോ പോയി ഇച്ചിരെ മീറ്റു മേടിച്ചോണ്ടു വാന്നെ ...ഉച്ചക്കൂണിന്റെ കൂടെ ഒന്നുമില്ലന്നേ സ്പെഷ്യല്.
അതോ ഇന്നുച്ചക്കു കപ്പേം മീങ്കറീം മതിയൊ?

ഫ ........എരണംകെട്ട $#%^%&*@#% മോളേ....!!! നീ എന്തിനാടി മീറ്റ് , മീറ്റ് എന്നിടെക്കിടെ പറയുന്നെ. നീ ഉച്ചക്കു ഊണിനൊള്ളത് വക്കുന്നൊ അതൊ എനിക്കിട്ട് വെക്കുന്നൊ?
നിനക്ക് പച്ചമലയാളത്തില്‍ ഇറച്ചി എന്നു പറഞ്ഞാ എന്നാ പറ്റും?

ഹൊ... ഇതിയാനെന്നാത്തിനാ ചൂടാവുന്നെ ? ഈ വീട്ടിവന്ന കാലം തൊട്ട് ഞാന്‍ മീറ്റ് , മീറ്റ് എന്നുതന്നല്ലിയൊ പറയാറ്.ഇപ്പൊ ഈ ഒരുമാസം കൊണ്ടാണല്ലൊ മീറ്റെന്നു പറയുമ്പൊ ഇതിയാനു പ്രാന്തെളകുന്നെ. ഇതെന്നാ പറ്റിയതാ ? നമക്കു നല്ല ഡൊക്ടര്‍മാരെ വല്ലതും പോയിക്കാണാവെന്നെ.

ഫാ.. നിന്റെ തന്ത കുമരകം കുഞ്ഞുവറീതിനെ കൊണ്ട്പോടീ ഡോക്റ്ററടടുത്ത്.

ഇങ്ങേര്‍ക്കു പ്രാന്താ‍....എപ്പനോക്കിയാലും ആ ലാപ്ടോപ്പും കെട്ടിപ്പിടിച്ചോണ്ടിരുന്നോണം.
ഞാന്‍ പോയി കപ്പ അടുപ്പത്തിടട്ടെ.


ഛേ എവളെക്കോണ്ട് തോറ്റല്ലൊ...!! ചുമ്മാ സമയം കളഞ്ഞു. ഈ സമയം കൊണ്ട് നാലു പോസ്റ്റ് ഡ്രാഫ്റ്റ് ചെയ്തു വക്കുവോ, ആ ബ്ലോഗ് തെണ്ടികള്‍ക്കിട്ട് രണ്ട് താങ്ങ് താങ്ങുവോ ചെയ്യാരുന്നു.

പലതവണ പറഞ്ഞിട്ടൊള്ളതാണ് പോസ്റ്റിടുമ്പൊ പുറകീന്നു വിളിക്കരുതെന്ന്.കേക്കത്തില്ല.
ആ സാരമില്ല ഉള്ളതൊക്കെ ഡ്രാഫ്റ്റാക്കി വക്കാം. ഡൈലി മൂന്നുനേരം ആഹാരത്തിനു ശേഷം പോസ്റ്റിടണമെന്നാണല്ലൊ ഡോക്റ്ററ് പറഞ്ഞിട്ടോള്ളത്.അവളീ കൊണ്ടുപോയിക്കാണിക്കമെന്നു പറയുന്ന ഡോക്റ്ററെ ഞാനെപ്പളെ പോയി കണ്ടതാ. ഞാനാരാ മോന്‍? ഇതു വല്ലതും ഇവക്കറിയാമോ.
എന്തു ചെയ്യാം പത്തുലക്ഷത്തിലൊരാള്‍ക്കു മാത്രം വരുന്ന രോഗമായിപ്പോയില്ലെ. ബാക്കി ഒമ്പതുലക്ഷത്തി തൊണ്ണൂറ്റൊമ്പതിനായിരത്തി തൊണ്ണൂറ്റൊമ്പതുപേരും അര്‍മ്മാദിക്കുവാരിക്കും ,ചെറ്റകള്‍.

............................................................................ .................................................................................. ..........

അച്ചായാ..... ദേ ആ കമ്പ്യൂട്ടറിലും നോക്കി കുത്തിയിരുന്നതുമതി; എണീറ്റുവന്നെ...........
ദേ കപ്പേം മിങ്കറീം റെഡിയായിട്ടോണ്ട്.

ഫാ.........ഏതവനാടീ നിന്റച്ചായന്‍. നിന്റെ മറ്റവനെപ്പോയി വിളിക്കെടി. ഞാ‍രുടെം അച്ചായനൊന്നുമല്ല!!!

ആയ്യോ ഏന്റെ കര്‍ത്താവേ ഇങ്ങേര്‍ക്കിതെന്നാ പറ്റി. ചുമ്മാ എന്റെ മെക്കിട്ടു കേറുകാണല്ലൊ നേരം വെളുത്തപ്പത്തൊട്ട്.

അയ്യോടി നീയാരുന്നൊ? ഞാനിപ്പ നോക്കിയപ്പളല്ലെ കണ്ടത്!

ഞാന്‍ പെട്ടന്നു വിചാരിച്ചു ഏതൊ എരപ്പാളികള് എന്റെ ബ്ലോഗ്ഗ് വായിച്ച് കമന്റിട്ടതാന്ന്.അതല്ലെ ഞാന്‍ പെട്ടന്നങ്ങനൊക്കെപ്പറഞ്ഞു കളഞ്ഞത്. നീയെന്നോടു ക്ഷമീര്. നമ്മക്കുപോയി കപ്പേം മിങ്കറീം കഴിക്കാം. അതു കഴിഞ്ഞിട്ടെനിക്കു പോസ്റ്റിടാനൊള്ളതാ.... വന്നാട്ടെ.

11 comments:

ചാണക്യന്‍ said...

:):)

ഡോക്ടര്‍ said...

ഘടോല്‍കജമായ കഥ... ബെര്‍ളിക്കിറ്റ് കൊട്ടുവാണല്ലോ... ഹ ഹ ഹ

Typist | എഴുത്തുകാരി said...

ബൂലോഗവും പോസ്റ്റും മീറ്റും എല്ലാം കൂടി വരുത്തുന്ന ഓരോ കഷ്ടപ്പാടുകളേയ്.

vahab said...

താങ്ങ്‌ ആര്‍ക്കും അറിയാഞ്ഞിട്ടല്ല.....!!!

താരകൻ said...

chirippichu...അയ്യോടി നീയാരുന്നൊ? ഞാനിപ്പ നോക്കിയപ്പളല്ലെ കണ്ടത്!

പാവത്താൻ said...

ഘിടിലോൽഘിടിലം.....
വേണ്ട ഞാനൊന്നും പറയുന്നില്ല....

sherlock said...

ഹ ഹ ഘടോള്‍ക്കജ്..രസകരം :)

കൂട്ടുകാരന്‍ said...

superb!!

Areekkodan | അരീക്കോടന്‍ said...

ഹ ഹ ഹ

അരുണ്‍ കായംകുളം said...

ഹ..ഹ..ഹ

വയനാടന്‍ said...

ഉം ഉം കൊള്ളാം