Saturday, October 10, 2009

വിവാദവും വെളിക്കെറങ്ങലും !



ഓ നേരം വെളുത്തോ... ആദ്യം തന്നെ പത്രമെടുത്ത് നിവര്‍ത്തി നോക്കിയേക്കാം ഇന്ന് എന്താണ് മാധ്യമ മാഫിയ എഴുതിക്കൂട്ടിയിരിക്കുന്നതെന്ന് . ശ്ശെ !!! ആശാവഹമായ ഒന്നുംതന്നെയില്ല. ലിവന്മാരെക്കൊണ്ട് തോറ്റു.കേരളത്തിലെ ഗുരുതര ക്രമസമാധാന പ്രശ്നങ്ങളെപ്പറ്റി എഴുതാനിപ്പൊ ഇവന്മാര്‍ക്കു സമയമില്ലാതായല്ലൊ.

എന്നാപ്പിന്നെ ഇനി ടീവി വച്ചേക്കാം അതാണേക പ്രതീക്ഷ. ഏഷാനെറ്റ് ന്യൂസ്,കൈരളി,സൂര്യ,മനോരമ,ജയ്ഹിന്ദ് അങ്ങനെ ഒട്ടുമിക്കാ ചാനലികളില്‍ക്കൂടെല്ലാം ഓടിച്ചുനോക്കി. തഥൈവ !
ജസ്റ്റ് ഇന്‍
,ഫ്ലാഷ് ന്യൂസ്,ഇപ്പോക്കിട്ടിയത്........... ഒന്നുമില്ല; എല്ലാം ശാന്തം.....
ഏന്തോന്നാടെ ഇത്. ഇന്ന് നേരംവെളുത്തിത്രയായിട്ടും ഒരു വിവാദവും വന്നില്ലന്നുവച്ചാ വല്ല്യ കഷ്ടമാണുകേട്ടൊ......


ദൈവമെ ഒരുവിവാദം പോലും കേക്കാതെ ഇന്നെങ്ങനെ വെളിക്കുപോകും. ഇന്നത്തെ ദിവസം പോക്കായല്ലൊ. വന്നുവന്നിപ്പൊ ഒരു വിവാദമെങ്കിലും വായിക്കാതെം കാണാതെം വെളിക്കു പോകാന്‍ പറ്റുകേലന്ന നിലയായി. ഓരോരോ ദു:ശീലങ്ങളെ !

ഇതാണീ മലയാളീസിന്റെ കുഴപ്പം, ഒരു വിവാദം പോലും ഒരാഴ്ച ഓടിക്കത്തില്ല, അപ്പളേക്കും വരും പുതിയത്. ആകെ രണ്ടാഴ്ച ഓടിയത്ത് ‘S’ കത്തി മാത്രമാണ്. പിന്നെ ശശി തരൂരുള്ളതാണ് ഏക ആശ്വാസം . അങ്ങേരുമൂലം രണ്ടാഴ്ച കൂടുമ്പൊ ഒരെണ്ണം വീതം വിവാദമുണ്ടാവുന്നുണ്ട്. അതുക്കോണ്ട് ഒന്നുമില്ലേലും കേരളത്തിലെ വിവാദങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം കൂടിയിട്ടുണ്ട്.


ഒന്നൂടെ പത്രോം, ചാനലും നോക്കീയേക്കാം എന്നിട്ടും ഒരു രക്ഷേം ഇല്ലെങ്കില്‍ പിന്നെ ട്വിറ്ററിലോ ബ്ലോഗിലൊ കേറിനോക്കാം ഒന്നുമില്ലേലും ഇന്നു വേളിക്കിറങ്ങാനുംവേണ്ടിയെങ്കിലും ഒരു കുഞ്ഞുവിവാദം കിട്ടിയേക്കും !!!



8 comments:

ഘടോല്‍കചന്‍ said...

ദിവസവും ഉണ്ടാവുന്ന വിവാദങ്ങളും, മാധ്യമങ്ങളുടെ ഈ പെരുപ്പിച്ചു കാണിക്കലുകളുമൊക്കെ ഇങ്ങനെ പോതുജനത്തിനെ വെളിക്കെറങ്ങാന്‍ നേരത്തെങ്കിലും സഹായിച്ചാ മതിയാരുന്നു...

chithrakaran:ചിത്രകാരന്‍ said...

വിവാദവും വെളിക്കിറങ്ങലുമായുള്ള ആ ശീലബന്ധത്തെ ക്ഷ്യ പിടിച്ചു :)

Unknown said...

:‌)

വിവാദങ്ങളുടെ ഫ്രീ ഡീലര്‍മാരൊക്കെ നമ്മുടെ ബൂലോകത്തു തന്നെ ഉണ്ടല്ലൊ! എല്ലാം മുകളിലുള്ളവന്‍ തന്നെ കാക്കണം!!

പാമരന്‍ said...

ha ha!

നരസിംഹം said...

വ്വോ തന്നെ തന്നെ !!അയ്യയ്യോ അണ്ണാ അണ്ണയ് നോക്കാഞ്ഞിട്ടാണ് ആ അഗ്രീടെ വരമ്പിലൂടെ നോക്കിയാണീം
ത്വാനെ വിവാദങ്ങള് ബ്ലോഗില്‍ തന്നെ ത്വാരണം പോലല്ലി തൂങ്ങിയാടണത് .. അണ്ണനു ഒരാഴ്ച നിര്‍ത്താതെ വെളിക്കിരിക്കാം

ഘടോല്‍കചന്‍ said...

ഹാ.. നരസിംഹണ്ണാ ആ പറഞ്ഞത് ഒള്ളതെ തന്യാണ് കേട്ടാ. പക്ഷെങ്കി നമ്മക്ക് വെളിക്കുപാനക്കൊണ്ട് കുഞ്ഞു വിവാദങ്ങളും മറ്റും മതിയണ്ണാ.അതോണ്ടല്ലെ നമ്മള് വേറെങ്ങും കിട്ടിയില്ലെങ്കി മാത്രം ട്വിട്ടറും ബ്ലോഗൂകളും നോക്കണത്. സ്ഥിരം ഇതുതന്നെ നോക്കിയാലക്കൊണ്ട് നമ്മളു വെളിക്ക്പോയി മരിക്കുവില്ലെ അണ്ണാ. :)

പള്ളിക്കുളം.. said...

താങ്കളുടെ വെളിക്കിറങ്ങൽ ഇതിനകം തന്നെ വിവാദമായിക്കഴിഞ്ഞു സഹോദരാ..
ഇനി മൂന്നാലു ദിവസം സ്വന്തം വിവാദത്തിൽ തൂറുന്നവൻ എന്നു താങ്കൾക്ക് അഭിമാനിക്കാം..

:)

ബിനോയ്//HariNav said...

ഹ ഹ എങ്ങനെയും ദിവസത്തെ ക്വോട്ട തെകക്കാനായി ഏതെങ്കിലും ഏമ്പോക്കിയെ സ്റ്റുഡിയോയില്‍ വിളിച്ചുവരുത്തി ഇല്ലാത്ത അപ്പി മുക്കിത്തൂറ്റിക്കുന്ന വാര്‍ത്താവതാരകന്‍റെ അഭ്യാസം കാണുമ്പോള്‍ മലബന്ധമണ് ഫലം :)