Saturday, November 12, 2011

സഭാസമ്മേളന സമാപനപ്പരീക്ഷ - 2011





സഭാസമ്മേളന സമാപനപ്പരീക്ഷ
നവംബര്‍ - 2011
ആകെ മാര്‍ക്ക്: 50      സമയം : 2 മണിക്കൂര്‍
.........................................................................................................




ബ്രാക്കറ്റില്‍ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക
(3x2 മാര്‍ക്ക്)

1. ശുംഭന്‍ എന്ന വാക്കിന്റെ അര്‍ത്ഥമെന്ത് ?
(ശോഭിക്കുന്നവന്‍ ,ശപിക്കുന്നവന്‍ ,ഒരു അസുരന്‍ )

2. രാഷ്ട്രീയാചാര്യന്മാരുടെ ഞരമ്പിനെ ബാധിക്കുന്ന ഒരസുഖം ?
(മതഭ്രാന്ത്, കാമഭ്രാന്ത് , നട്ടഭ്രാന്ത്)

3. യൂണിഫോമില്ലാതെ കണ്ടാല്‍ തല്ലാന്‍ പറ്റുന്നത് ആരെ?
( വാച്ച് & വാര്‍ഡുമാരെ, ഡോക്ടര്‍മാരെ, പോലീസുകാരെ)


ഒറ്റ വാചകത്തില്‍ ഉത്തരം എഴുതുക(2x2 മാര്‍ക്ക്)

4. പാരയുടെ നാല് ഉപയോഗങ്ങള്‍ എഴുതുക ?

5. വീട്ടില്‍ അച്ഛനും അമ്മയും ഉള്ള ഏക സഭാംഗം ആര് ?
അദ്ദേഹത്തിന്റെ വീട്ടില്‍ ആരൊക്കെയുണ്ട് ?

6. സന്ദര്‍ഭവും സാരസ്യവും വ്യക്തമാക്കുക. (5 മാര്‍ക്ക്)

“ മന്ത്രിയെന്നു വിളിയെടാ പൊട്ടാ...”

7. വാക്യത്തില്‍ പ്രയോഗിക്കുക.(5 മാര്‍ക്ക്)
“ വിഷമമുണ്ട് പക്ഷെ ഖേദമില്ല ”

8. ചേരുമ്പടി ചേര്‍ക്കുക .(5 മാര്‍ക്ക്)

a. വാളകം - അടി, പിടി ,വെടി
b. വാച്ച് & വാര്‍ഡ് - പാര
c. നവംബര്‍ 1 - തൊപ്പി
d. മെറിറ്റ് സീറ്റ് - ജയില്‍ മോചനം


ക്രിയ ചെയ്ത് ഉത്തരം കണ്ടുപിടിക്കുക (3x5 മാര്‍ക്ക് )

9. ഒരു നേതാവിനെ ഒരു വര്‍ഷത്തേക്കു കോടതി ജയില്‍ ശിക്ഷ നല്‍കുന്നു എന്നു കരുതുക. അദ്ദേഹം 65 ദിവസം ജയിലില്‍ കഴിയുകയും 75 ദിവസം പരോളില്‍ പോകുകയും 80 ദിവസം അസുഖം മൂലം ആശുപത്രിയില്‍ കഴിയുകയും , ശിക്ഷ തീരുന്നതിന് 60 ദിവസം മുന്‍പ് പുറത്തിറങ്ങുകയും ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന്റെ യത്ഥാര്‍ഥ അസുഖമെന്ത് ?

10. പീഡനക്കേസിലെ 25 പ്രതികളെ ഒരേസമയം കയ്യാമം വച്ച് 10 മീറ്റര്‍ വീതിയുള്ള റോഡില്‍ക്കൂടി നടത്തുകയാണെങ്കില്‍ ആകെ ഉപയോഗിക്കേണ്ടി വരുന്ന കയ്യാമങ്ങളുടെ എണ്ണമെത്ര?

11. ഒരു ലിറ്റര്‍ പെട്രോളിന് 72 രൂപ 43 പൈസ ഉള്ളപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഓരൊ പത്തു ദിവസം കൂടുമ്പൊഴും വില 5 രൂപ 17 പൈസ വച്ചു കൂട്ടുകയും ,സംസ്ഥാന സര്‍ക്കാര്‍ ഓരൊ തവണയും 49 പൈസ വച്ചു നികുതിയിളവു നല്‍കുകയും ചെയ്യുന്നു എന്നു കരുതുക. അങ്ങനെയെങ്കില്‍ പെട്രോള്‍ വില എത്ര ദിവസം കൊണ്ട് 100 രൂപയാകും എന്നു കണ്ടുപിടിക്കുക ?


ഉപന്യാസം (1x10 മാര്‍ക്ക്)

12. കോടതി, കേസ്,ശിക്ഷ, ജയില്‍ എന്നിങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്കുണ്ടാവാന്‍ സാധ്യതയുള്ള 8 അസുഖങ്ങളെപ്പറ്റി ഒന്നര പേജില്‍ കവിയാതെ ഉപന്യസിക്കുക.





5 comments:

ഫഹദ് said...

“നന്നായി പക്ഷെ കടുപ്പം ഇത്തിരി കുറച്ചാ കൊള്ളാം..“ :P
ഈ പരീക്ഷ എഴുതുന്നവർ ചിരിച്ച് ചിരിച്ച് മരിക്കും... ആശയം അത്യുഗ്രൻ!! ചോദ്യപ്പേപ്പർ അതിലും കിടു. ഡി.പി.ഇ.പി വന്ന കാലത്ത് ഘടോല്‍കചന്‍ ചോദ്യപ്പേപ്പർ തയ്യാറാക്കാൻ പോയിരുന്നോ??

john said...

hi hi... kollam
enikku 50 markum kittum.

Aneesh said...

Maashe kidu Idea..............i like your question paper.

സജിത്ത് തിരുവല്ല said...

ഈ ചോദ്യ പേപ്പര്‍ ചോര്‍ന്നു കിട്ടിയതാണൊ?
എന്നാ പരീക്ഷ ? ഒന്നെഴുതാനാ... :)

Nawazz said...

I love your article. you can visit my website FPse Apk