Monday, May 25, 2009

ഇടതുപക്ഷ കായികമേള തിരുവനന്തപുരത്തു വച്ച്

ഇടതുപക്ഷ മുന്നണി ഇത്തവണത്തെ സംസ്ഥാനതല കായികമേള ജൂണ്‍ 20 ന് തിരുവനന്തപുരത്തുവച്ച് നടത്താന്‍ തീരുമാനിച്ചു.

മൂന്ന് വിഭാഗങ്ങളായിത്തിരിച്ചാണ് മത്സരങ്ങളെല്ല്ലാം. ജൂനിയര്‍,സീനിയര്‍ പിന്നെ തൊഴിലാളി സംഘടന എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ് . സംസ്ഥാനതലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവരെ മാത്രമെ അടുത്ത മാസം കേന്ദ്രത്തില്‍ നടക്കുന്ന കായികമേളയിലേക്ക് പരിഗണിക്കുകയുള്ളു .

കാര്യപരിപാടികള്‍ ചുവടെ ചേര്‍ക്കുംവിധം.....

രാവിലെ 9:00 മണിക്ക് പാര്‍ട്ടിപ്പതാകയുയര്‍ത്തല്‍.

പതാകയുയര്‍ത്തലിനു ശേഷം എല്ലാവര്‍ക്കും പരിപ്പുവടയും ചായയും ഉണ്ടായിരിക്കുന്നതാണ്.
ചായ സല്‍ക്കാരത്തിനു ശേഷം കായിക മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്.

9:10 ന് കാലുവാ‍രല്‍ (ജൂനിയര്‍ ,സീനിയര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് അതാത് വിഭാഗങ്ങളില്‍ മത്സരിക്കാവുന്നതാണ്.)

9:30 ന് കുതികാല്‍ വെട്ട് .

9:45 മുതല്‍ വെട്ടിനിരത്തല്‍. (2 ഏക്കര്‍ 4 ഏക്കര്‍ എന്നീ വിഭാഗങ്ങളില്‍ മത്സരം ഉണ്ടായിരിക്കുന്നതാണ്.)

10:30 നു തെറിയഭിഷേകം. (സ്പെഷ്യല്‍ ജഡ്ജ് : ദേവസ്വം മന്ത്രി ; ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍‍ക്കൊ സുഹൃത്തുക്കള്‍ക്കോ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അവക്കാശമുണ്ടായിരിക്കുന്നതല്ല)

11:00 നു , തട്ടിക്കോണ്ടു പോകല്‍ . ജൂനിയേഴ്സിനും സീനിയെഴ്സിനും മാത്രം.
(കുറഞ്ഞത് ഒരു പഞ്ചായത്ത് പ്രസിഡന്റിനെയെങ്കിലും തട്ടിക്കൊണ്ട് പോയെങ്കിലെ മെഡലിനു പരിഗണിക്കുകയുള്ളു. പൂതാടിയില്‍ നിന്നുള്ള സഖാക്കള്‍ മത്സരിക്കേണ്ടതില്ല.)

12:00 മുതല്‍ പോലീസ് സ്റ്റേഷന്‍ ആക്രമണവും പ്രതികളെ മോചിപ്പിക്കലും .

12:30 ന് ബക്കറ്റ് പിരിവ്.

പിരിച്ചു കിട്ടുന്ന തുകയില്‍ ബാക്കി വല്ലതുമുണ്ടെങ്കില്‍ 1:00 മുതല്‍ സമൂഹ സദ്യ.

1:30 മുതല്‍ വിമതര്‍ക്കു നേരെയുള്ള കടന്നുകയറ്റം.

2:00 ന് ബൂത്ത് പിടിത്തം.

3:00 മണിക്ക് വടംവലി മത്സരം ;കുറ്റവിമുക്തരാക്കപ്പെട്ടവരും കുറ്റവിമുക്തരാക്കപ്പെടാത്തവരും തമ്മില്‍.

(കുറ്റവിമുക്തരാക്കപ്പെട്ടവരുടെ ടീം ക്യാപ്റ്റ്ന്‍ ഔസേപ്പച്ചായന്‍
കുറ്റവിമുക്തരാക്കപ്പെടാത്തവരുടെ ടീം ക്യാപ്റ്റന്‍ സഖാവ് ഇണങ്ങാറായി)


3:00 മണി മുതല്‍ നോക്കു കൂലി പിരിക്കല്‍ (തൊഴിലാളികള്‍ക്കു മാത്രം.)

3:30 ന് സ്ത്രീപീഡനക്കാരെ കയ്യാമം വപ്പിച്ചു നടത്തല്‍ 400മീറ്റര്‍. (സ്പെഷല്‍ ജഡ്ജ് അച്ചുമ്മാന്‍.)

5:30 മുതല്‍ വിവിധ ഗെയിംസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

ആദ്യമായി കസേരകളി.

കസേരകളിക്കു ശേഷം ലക്ഷ്യത്തില്‍ ബോംബേറ്, വിരലിലെ മഷിമായ്കല്‍ എന്നീ മത്സരങ്ങളും നടത്തപ്പെടുന്നതാണ്.

(ഒരു മിനിറ്റിനകം ഏറ്റവും കൂടുതല്‍ വിരലുകളിലെ മഷി മായ്ക്കുന്നവരെയാണ് സമ്മാനാര്‍ഹരായി തിരഞ്ഞെടുക്കുക.
മഷി മായ്ക്കാനുള്ള ദ്രാവകങ്ങള്‍ മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരേണ്ടതാണ്)

രാത്രി 7:00 മുതല്‍ മത്സരാര്‍ത്ഥികളവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളുണ്ടായിരിക്കുന്നതാണ്.

രാത്രി 8:00 മണിമുതല്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അവതരിപ്പിക്കുന്ന കൂട്ടത്തല്ലും പൂരപ്പാട്ടും. പൂരപ്പാട്ടോടൂകൂടി ഈ വര്‍ഷത്തെ കായികമേളക്കു തിരശീല വീഴുന്നതാണ്.

ഈ മത്സരങ്ങളില്‍ പങ്കെടുക്കാല്‍ താല്‍പ്പര്യമുള്ള സഖാക്കള്‍ ജൂണ്‍ 10നു മുന്‍പായി അവരവരുടെ ലോക്കല്‍ പാര്‍ട്ടിയാഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണ്.

കൂടാതെ ഈ നോട്ടീസില്‍ പറഞ്ഞിരിക്കുന്നതിലുപരിയായി എന്തെങ്കിലും മത്സരങ്ങള്‍ പരിപാടികളിലുള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ആ വിവരം ആതാതു പാര്‍ട്ടിയാഫീസില്‍ മെയ് 30ന് മുന്‍പായി അറിയിച്ചിരിക്കണ്ടതാണ്.
11 comments:

karimeen said...

ഒരു നാടന്‍ കളി കൂടി

അപ്പോം തുടുപ്പോം പന്നിത്തുടുപ്പോം
അച്ചൂം മേലും വിജയന്‍ മേലും
തങ്ങളിലടിച്ചു തല കീറി
വോട്ടു കണ്ടില്ല, ചുറ്റിക കണ്ടില്ല
എന്തുണ്ടപ്പോ
മുറുക്കുണ്ടപ്പോ
മുറുക്കി ചുറ്റി കിടന്നവനെ
മുന്നാഴി എണ്ണ കുടിച്ചവനെ
നിന്റെ കയ്യോ കാലോ
വെട്ടി മാറ്റി ദൂരെ കൊണ്ടു കള.

സനാതന ഹിന്ദു said...

തീവ്രവാദിക്ക് തൊപ്പി ഇടീക്കുക, ആടിനെ പട്ടിയാക്കല്‍, ബോംബ് നിര്‍മാണം തുടെങ്ങിയ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്താമായിരുന്നു. അവസാനം, സുകുമാര അഴീക്കോടിന്റെ പ്രസംഗവും, സുധാകരന്‍ മന്ത്രീടെ കവിതയും കൂടി ഉണ്ടായിരുന്നെങ്കില്‍ ഒന്ന് കാണാന്‍ പോകാമായിരുന്നു..
സെക്രട്ടറി ജനറല്‍ ചുവന്ന പട്ടാളത്തിന്റെ സലൂട്ട്‌ സ്വീകരിക്കുന്നുണ്ടോ?

ധൃഷ്ടദ്യുമ്നൻ said...

:) kalakki machu..

ചാരുകസേര said...

അതെന്താ കായികം മാത്രമാക്കിയത്? കൊലാബോധം ഇല്ല എന്ന് കരുതീട്ടാണോ?... :-D

hAnLLaLaTh said...

:(

Anonymous said...

please add...

kasera Thookki eriyal -
Venue: Maararji bhavan
(c.k.pappan defeated in TVM and this art form was introduced)

thirutha fry competetion-
KV thomas bavan

NDF/Basheer/Rss kissing competetion-ponnani bhavan

കൊച്ചു മുതലാളി said...

:)കണ്ണു കെട്ടി വടിവാള്‍ കൊണ്ടു വെട്ടലും, ഉന്നം തെറ്റാതെ ബസ്സിനു കല്ലെറിയലും കൂടി ഈ മേളയില്‍ ഉള്‍പെടുത്ത്തീയാല്‍ നന്നായിരുന്നു...

Anonymous said...

വോട്ട് വില്പന മേള പപ്പേട്ടന്‍ ഉദ്ഘാടിക്കട്ടെ. പെട്രോള്‍ പമ്പ് തിരിമറിക്കബഡി ആരുവേണേല്‍ തുടങ്ങട്ടെ.ശവപ്പെട്ടി കമ്മീഷന്‍ അടിച്ചുമാറ്റല്‍ക്കളിയും വേണം. കോലീബീ ഡാന്‍സും ഉണ്ടായിരിക്കണം.

മുക്കുവന്‍ said...
This comment has been removed by the author.
മുക്കുവന്‍ said...

thats a great show :)

തോമ്മ said...

നു തെറിയഭിഷേകം. (സ്പെഷ്യല്‍ ജഡ്ജ് : ദേവസ്വം മന്ത്രി ;ഇദ്ദേഹത്തഇന്റെ ബന്ധുക്കല്‍ക്കൊ സുഹൃത്തുക്കള്‍ക്കോ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അവക്കാശമുണ്ടായിരിക്കുന്നതല്ല)

hi hi hi